ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ എങ്ങനെ അറിയാം

Must Read

നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ അറിയണോ ? ഏത് മൊബൈൽ നമ്പറാണ് ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്താൻ നിങ്ങൾക്ക് പിന്തുടരാവുന്ന ഒരു ഘട്ടം ഘട്ടമായുള്ള ഗൈഡ് ഇതാ.

ഇന്ത്യയിൽ ഐഡന്റിറ്റിയുടെ തെളിവായി പ്രവർത്തിക്കുന്ന 12 അക്ക യൂണിക്ക് നമ്പറാണ് ആധാർ. ഒരു ബാങ്ക് അക്കൗണ്ട് തുറക്കുമ്പോഴും പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോഴും ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോഴും ഐഡന്റിറ്റി പ്രൂഫ് ആവശ്യമായ മറ്റ് പല സ്ഥലങ്ങളിലും ഉപയോഗിക്കാവുന്ന പ്രധാന രേഖകളിൽ ഒന്നാണിത്. എന്നിരുന്നാലും, നിങ്ങൾക്ക് ഒരു ആധാർ കാർഡ് ഉണ്ടെങ്കിൽ, നിങ്ങളുടെ ആധാർ നമ്പറിനൊപ്പം നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യേണ്ടത് പ്രധാനമാണ്. വെരിഫിക്കേഷൻ ആവശ്യങ്ങൾക്കായി നിങ്ങൾ ഉപയോഗിക്കേണ്ട ഒറ്റത്തവണ പാസ്‌വേഡ് (OTP) സ്വീകരിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

യുഐഡിഎഐ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, “എൻറോൾമെന്റ് ചെയ്യുന്ന സമയത്തോ അല്ലേങ്കിൽ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന സമയത്തോ നിങ്ങളുടെ ഇമെയിൽ വിലാസവും മൊബൈൽ നമ്പറും നിങ്ങൾക്ക് വെരിഫൈ ചെയ്യാവുന്നതാണ്.”

എൻറോൾ ചെയ്യുന്ന സമയത്തു ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പർ ഓർമ്മയില്ലെങ്കിൽ, വിഷമിക്കേണ്ട , കാരണം UIDAI വെബ്‌സൈറ്റിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ നിങ്ങൾക്ക് കണ്ടെത്താനാകും നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ.അതിനായ് നിങ്ങൾ ചെയ്യേണ്ടത് താഴെ കൊടുത്തിരിക്കുന്ന Steps Follow ചെയ്യുക മാത്രമാണ്

ഏത് മൊബൈൽ നമ്പറാണ് ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നതെന്ന് എങ്ങനെ കണ്ടെത്താം

നിങ്ങളുടെ ആധാറുമായി ഏത് മൊബൈൽ നമ്പറാണ് ലിങ്ക് ചെയ്തിരിക്കുന്നതെന്ന് അറിയാൻ ഇ സ്റ്റെപ്പുകൾ ഫോളോ ചെയ്യുക

Step 1: ആദ്യം, ഏതെങ്കിലും ബ്രൗസർ തുറന്ന് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) https://myaadhaar.uidai.gov.in//

Step 2: ഹോംപേജിൽ, വെരിഫൈ ആധാർ എന്ന ഓപ്ഷൻ കാണും അതിൽ ക്ലിക്ക് ചെയ്യുക.

Step 3: തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ ആധാർ നമ്പർ ടൈപ്പ് ചെയ്തു കൊടുക്കുക

Step 4: അതിനു ശേഷം താഴെ ക്യാപ്ച്ച കോഡ് ടൈപ്പ് ചെയ്തു കൊടുക്കുക.

Step 5: അടുത്തതായി, Procced and Verify Aadhar എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക

ഇപ്പോൾ, നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിന്റെ അവസാന മുന്ന് അക്കങ്ങൾ നിങ്ങൾക് കാണാവുന്നതാണ്.
അങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള നമ്പർ മനസ്സിലാക്കാവുന്നതാണ്.

ഇനി അഥവാ മൊബൈൽ നമ്പർ ലിങ്ക് അല്ലെങ്കിൽ അവിടെ NULL എന്ന് കാണിക്കുന്നതാണ്

ഇങ്ങനെ ചെക്ക് ചെയ്തു കണ്ടുപിടിച്ച മൊബൈൽ നമ്പർ നിങ്ങളുടേത് അല്ല എന്നുണ്ടെങ്കിൽ/ നമ്പർ നിലവിൽ ഉപയോഗത്തിൽ ഇല്ല എങ്കിൽ നിലവിൽ ഉള്ള മൊബൈൽ നമ്പർ എത്രയും പെട്ടന്ന് ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്. PM Kissan, E Shram card, Health id തുടങ്ങിയ പല പദ്ധതികൾക്കും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ നിർബന്ധം ആണ്

മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ ഓൺലൈനിൽ ചെയ്യാൻ കഴിയില്ലെന്ന് ഓർമ്മിക്കുക. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിക്കണം.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

രാജ്യത്ത് ഫാസ്ടാഗ് ഒഴിവാക്കുന്നു; ടോള്‍ പിരിവില്‍ അടിമുടി മാറ്റവുമായി കേന്ദ്രം

രാജ്യത്ത് ടോള്‍ പിരിവ് രീതിയില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ദൂരത്തിന് അനുസരിച്ച് ടോള്‍ ഈടാക്കുന്നതാകും പുതിയ സംവിധാനം. നാവിഗേഷന്‍ മാര്‍ഗത്തില്‍ നിരക്ക് നിശ്ചയിക്കും. ടോള്‍ പ്ലാസകള്‍...

More Articles Like This