പാൻ ആധാർ ബന്ധിപ്പിക്കൽ : പാൻ പ്രവർത്തന രഹിതമായാൽ നിങ്ങൾ നേരിടാൻ പോകുന്ന പ്രത്യാഘാതങ്ങൾ

Must Read

നിങ്ങളുടെ പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2023 മാർച്ച് 31 വരെ നീട്ടിയിരിക്കുന്നു. എന്നിരുന്നാലും, 2022 ഏപ്രിൽ 1 മുതൽ നിങ്ങളുടെ പാനും ആധാറും ബന്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് പണം ചിലവാകും

സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (CBDT) ഈ വിവരം 2022 മാർച്ച് 29-ലെ ഒരു വിജ്ഞാപനത്തിലൂടെയും, ൨൦൨൨ മാർച്ച് 30-ലെ ഒരു പത്രക്കുറിപ്പിലൂടെയും ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഒരാൾക്ക് ഒന്നിലധികം പെർമനന്റ് അക്കൗണ്ട് നമ്പറുകൾ (പാൻ) അനുവദിച്ചിട്ടുണ്ടെന്നും ഒന്നിലധികം പേർക്ക് ഒരേ പാൻ നമ്പർ അനുവദിച്ചിട്ടുണ്ടെന്നും ആദായനികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പാൻ-ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാക്കിയത്.

Also Read: പാൻ കാർഡ് ആധാറുമായി ലിങ്ക് ആണോ ? എങ്ങനെ അറിയാം ?

2023 മാർച്ച് 31നകം ആധാറുമായി പാൻ ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങൾക്ക് ലഭിക്കേണ്ട ചില സേവനങ്ങളെ ബാധിക്കും.

“2023 മാർച്ച് 31ന് മുമ്പ് ആധാറും പാനും ബന്ധിപ്പിക്കാത്ത നികുതിദായകരുടെ പാൻ പ്രവർത്തനരഹിതമാകുമെന്നും നിയമത്തിന് കീഴിലുള്ള എല്ലാ അനന്തരഫലങ്ങളും നികുതിദായകർക്ക് ബാധകമാണെന്നും“ മാർച്ച് 30 ന് ധനമന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു

ഇതിന്റെ ഭാഗമായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (CBDT) ഒരു സർക്കുലർ പുറപ്പെടുവിച്ചു. ആദായനികുതി നിയമത്തിലെ റൂൾ 114AAA പ്രകാരം ഒരു വ്യക്തിയുടെ പാൻ പ്രവർത്തനരഹിതമായാൽ, അയാൾക്ക് ആ പാൻ കാർഡ് പിന്നീട് ഉപയോഗിക്കാൻ കഴിയില്ല.

ഒരു വ്യക്തി പാൻ ആധാറുമായി ബന്ധിപ്പിക്കാതിരുന്നാൽ അത് ബാധിക്കപ്പെടുന്ന ചില സേവനങ്ങൾ താഴെ പറയുന്നവയാണ്:

1) പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ച് ഒരാൾക്ക് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല

2) തീർപ്പാക്കാത്ത റിട്ടേണുകളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകില്ല

3) പ്രവർത്തനരഹിതമായ പാൻ കാർഡാണ് കൈവശമുള്ളതെങ്കിൽ റീഫണ്ടുകളും തീർപ്പാക്കാനാകില്ല.

4) പാൻ പ്രവർത്തനരഹിതമായാൽ ഉയർന്ന നിരക്കിൽ നികുതി നൽകേണ്ടി വരും

നിങ്ങളുടെ പാൻ പ്രവർത്തനരഹിതമായാൽ പാന്‍ ആവശ്യമായ ഒരു ഇടപാടുകളും നടത്താന്‍ കഴിയില്ല. ഇടപാടുകൾ പൂര്‍ത്തിയാക്കാന്‍ നിങ്ങളുടെ KYC ആവശ്യമായ ബാങ്ക് അക്കൗണ്ട്, മ്യൂച്വല്‍ ഫണ്ടുകള്‍, സ്റ്റോക്ക് മാര്‍ക്കറ്റ്, മറ്റ് നിക്ഷേപങ്ങള്‍ തുടങ്ങിയ എല്ലാ നിക്ഷേപങ്ങൾക്കും പാൻ കാർഡ് ആവശ്യമാണ്. KYC പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സജീവമായ പാന്‍ കാർഡ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി പാന്‍ ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ ഇരട്ടി ടിഡിഎസ് നല്‍കേണ്ടി വരും. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍, 10 ശതമാനം ടിഡിഎസ് ആണ് ഈടാക്കുക

പാന്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. പാന്‍ സര്‍വീസ് സെന്ററുകളില്‍ നിന്നും ലഭിക്കുന്ന ഫോം ഫിൽ ചെയ്ത് ഇത്തരത്തില്‍ പാനും ആധാറും ബന്ധിപ്പിക്കാം. അതുമല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ നിന്നും 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും ലിങ്ക് ചെയ്യാം. കൂടാതെ, ഇ- ഫയലിങ് വെബ്സൈറ്റ് മുഖാന്തിരവും ഇത്തരത്തില്‍ പാന്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

രാജ്യത്ത് ഫാസ്ടാഗ് ഒഴിവാക്കുന്നു; ടോള്‍ പിരിവില്‍ അടിമുടി മാറ്റവുമായി കേന്ദ്രം

രാജ്യത്ത് ടോള്‍ പിരിവ് രീതിയില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ദൂരത്തിന് അനുസരിച്ച് ടോള്‍ ഈടാക്കുന്നതാകും പുതിയ സംവിധാനം. നാവിഗേഷന്‍ മാര്‍ഗത്തില്‍ നിരക്ക് നിശ്ചയിക്കും. ടോള്‍ പ്ലാസകള്‍...

More Articles Like This