നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ആണോ
പാൻ ആധാർ ബന്ധിപ്പിക്കൽ: പാൻ കാർഡ് ആധാർ കാർഡുമായി പിഴ കൂടാതെ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 മാർച്ച് 31 ആയിരുന്നു. 2022 ഏപ്രിൽ 1 മുതൽ ആദ്യത്തെ മുന്ന് മാസം 500 രൂപ പിഴ അടച്ചും, അതിനു ശേഷം 1000 രൂപ പിഴ അടച്ചും 2023 മാർച്ച് 31 വരെ പാൻ ആധാറുമായി ബന്ധിപ്പിക്കാം. ആധാറുമായി ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെടുന്ന പാൻ പിന്നീട് ഉപയോഗശൂന്യം ആയിരിയ്ക്കും.
നിങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് നിങ്ങൾക് സ്വയം പരിശോധിക്കാവുന്നതാണ്. അതിനായി താഴെ പറയുന്ന Steps Follow ചെയ്യുക
പാൻ ആധാറുമായി ലിങ്ക് ആണോ എന്ന് എങ്ങനെ അറിയാം
Step 1: ആദ്യം ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് ന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക
Income Tax Department : https://www.incometax.gov.in/iec/foportal

Step 2: ഇടത് വശത്തു കാണുന്ന ഓപ്ഷനുകളിൽ ലിങ്ക് ആധാർ സ്റ്റാറ്റസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Step 3: തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും ടൈപ്പ് ചെയ്തു കൊടുക്കുക

Step 4: വ്യൂ ആധാർ ലിങ്ക് സ്റ്റാറ്റസ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പാൻ ആധാർ ബന്ധിപ്പിക്കൽ നില കാണാവുന്നതാണ്

പാൻ ആധാറുമായി ലിങ്ക് ആണെങ്കിൽ Your PAN is already linked to given Aadhar കാണിക്കുന്നതാണ്.
പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടെല്ലെങ്കിൽ എത്രയും പെട്ടന്ന് ബന്ധിപ്പിക്കുക. അല്ലെങ്കിൽ നിങ്ങളുടെ പാൻ ഉപയോഗശൂന്യമാകുന്നതാണ്
ഈ വിവരം ഉപകാരപ്രദമായ് തോന്നുകയാണെങ്കിൽ മറ്റുള്ളവർക്ക് കൂടെ ഷെയർ ചെയ്യുക. നിങ്ങളുടെ വിലയേറിൽ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക