വരാനിരിക്കുന്ന അപ്ഡേറ്റിനായി പുതിയ ഫീച്ചറുകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വാട്സാപ്പ് അതിന്റെ ബീറ്റ വേർഷനിൽ. അവ ഏതൊക്കെ എന്ന് നമ്മുക്ക് നോക്കാം
വാട്സാപ്പ് അതിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ പോകുന്നു. എല്ലാവരിലേക്കും എത്തുന്നതിനുമുമ്പ് ഈ പുതിയ ഫീച്ചറുകളെല്ലാം പരിശോധിക്കുന്നതിനായി ബീറ്റ വേർഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . പുതിയ ഫീച്ചറുകൾ വാട്സാപ്പ് ബീറ്റ യിലൂടെ പരിശോധിച്ചു അവ ശെരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി മാത്രമാണ് വാട്സാപ്പ് അതിന്റെ പുതിയ ഫീച്ചേഴ്സ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാറുള്ളത്.
വാട്സാപ്പ് ട്രാക്കറായ Wabetainfo ആണ് ഈ ഫീച്ചറുകൾ പങ്കുവെച്ചിരിക്കുന്നത് പുതിയ വാട്സാപ്പ് അപ്ഡേറ്റിൽ എന്തൊക്കെ ഫീച്ചറുകളാണ് വരാൻപോകുന്നതെന്നും ഇപ്പോൾ നിങ്ങൾക്ക് അവ എങ്ങനെ അക്സസ്സ് ചെയ്യാമെന്നും അറിയാൻ തുടർന്ന് വായിക്കുക
വാട്സാപ്പ് അപ്ഡേറ്സ്

1: വാട്സാപ്പ് ഡെസ്ക്ടോപ്പിൽ ഡാർക്ക് തീം ഉപയോഗിക്കുന്നവർക്കായി ചാറ്റ് ബബ്ൾസ് നായി പുതിയ നിറങ്ങൾ അവതരിപ്പിക്കാൻ പോകുന്നു.
2: ഐഒഎസ് ബീറ്റ പതിപ്പുകളിൽ Message Reactions Enable/Disable ചെയ്യുന്നതിനായുള്ള ഫീച്ചർ ഐഒഎസ് ബീറ്റ പതിപ്പുകൾക്ക് ലഭ്യമാക്കിയിട്ടുണ്ട് , Settings > Notifications നു താഴെ ഇതിനായുള്ള Option കാണാവുന്നതാണ്.
3: മറ്റൊരു പുതിയ ഫീച്ചർ ആയ Global Voice Note Player IOS ന്റെ ഏറ്റവും പുതിയ ബീറ്റ അപ്ഡേറ്റിലേക് വരുന്നു . ഒരു വോയിസ് നോട്ട് കേട്ട് കൊണ്ടിരിക്കുമ്പോൾ തന്നെ മറ്റു പ്രവർത്തികൾ നോക്കാൻ ഈ ഫീച്ചർ നിങ്ങളെ അനുവദിക്കും . ഈ ഫീച്ചർ ഉടൻ തന്നെ ആൻഡ്രോയിഡ് ലും ലഭ്യമായി തുടങ്ങും , നിലവിൽ IOS Beta യിൽ ഈ Feature അവൈലബിൾ ആണ്
കൂടാതെ മറ്റു ഫീച്ചറുകളായ Drawing Editor, Blur Images തുടങ്ങിയവാ ഐഒഎസ് പതിപ്പുകൾക്കും ആൻഡ്രോയിഡ് പതിപ്പുകൾക്കും വേണ്ടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
വാട്സാപ്പ് പുതിയ ഫീച്ചറുകൾ എല്ലാം ബീറ്റ വേർഷൻ ലാണ് ആദ്യം അവതരിപ്പിക്കുന്നത് , ബീറ്റ പ്രോഗ്രാം നെ കുറിച്ച കൂടുതൽ അറിയാനും , ബീറ്റ പ്രോഗ്രാമിൽ ജോയിൻ ചെയ്യാനും വായിക്കുക. ബീറ്റാ പ്രോഗ്രാം എന്താണ് ? എങ്ങനെ ബീറ്റ പ്രോഗ്രാമിൽ ജോയിൻ ചെയ്യാം ?