പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി അഥവാ പിഎം കിസാന്‍ (PM Kisan) പദ്ധതിയുടെ പതിനൊന്നാം ഗഡു (11th installment) കേന്ദ്രസര്‍ക്കാര്‍ വരും ദിവസങ്ങളിൽ വിതരണം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ സ്കീമിന് കീഴിലുള്ള ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് ഗഡു തുകയായ 2,000 രൂപ ഉടൻ ലഭിച്ചേക്കുമെന്നാണ് വിവരം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗുണഭോക്താക്കളായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക ക്രെഡിറ്റ് ചെയ്യപ്പെടും. പിഎം കിസാന്‍ സ്കീമിന് കീഴില്‍ അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയാണ് നല്‍കുന്നത്. 2000 രൂപ വീതം നാല് മാസം കൂടുമ്പോൾ മൂന്ന് തവണകളായാണ് ഈ തുക ലഭിക്കുന്നത്
എന്താണ് പി.എം. കിസാന്‍ പദ്ധതി?
കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതികളിലൊന്നാണിത്. ഭൂവുടമസ്ഥരായ എല്ലാ കര്‍ഷക കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം 6,000 രൂപ വീതം സാമ്പത്തിക ആനുകൂല്യം നല്‍കുന്നതാണു പദ്ധതി. ഓരോ നാല് മാസത്തിലും മൂന്ന് തുല്യ ഗഡുക്കളായാണ് (2000 രൂപ വീതം) സാമ്പത്തിക സഹായം നല്‍കുന്നത്. സാമ്പത്തിക സഹായം ആവശ്യമുള്ള കര്‍ഷക കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി 2018 ഡിസംബറിലാണ് പദ്ധതി പ്രഖ്യാപിച്ചത്. 2019 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു. പിഎം കിസാന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് കേന്ദ്രം ഇതുവരെ 1.57 ലക്ഷം കോടി രൂപ നല്‍കിയിട്ടുണ്ട്. പിഎം-കിസാന്‍ പദ്ധതിക്ക് കീഴിലുള്ള പത്താം ഗഡു സര്‍ക്കാര്‍ ഇതിനകം നൽകിയിരുന്നു
11-ാം ഗഡു ലഭിക്കണമെങ്കില്‍ ഉപയോക്താക്കള്‍ ഇ.കെ.വൈ.സി.(EKYC) എത്രയും വേഗം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അനര്‍ഹര്‍ സഹായം കൈപ്പറ്റുന്നത് ഒഴിവാക്കുന്നതിനാണ് ഇ.കെ.വൈ.സി.(EKYC) നിര്‍ബന്ധമാക്കിയിരിക്കുന്നത്.
EKYC നടപടികള്‍ പൂര്‍ത്തീകരിക്കുന്ന കര്‍ഷകരുടെ അക്കൗണ്ടുകളില്‍ മാത്രമായിരിക്കും 11-ാം ഗഡു ക്രെഡിറ്റ് ആകുക.
EKYC എങ്ങനെ പൂർത്തിയാക്കാം
ഗുണഭോക്താക്കള്‍ക്ക് പി.എം. കിസാന്റെ ഔദ്യോഗിക വെബ്സൈറ്റായ pmkisan.gov.in മുഖേന ഓ.ടി.പി നൽകി കൊണ്ട് ഓണ്‍ലൈനായി തന്നെ ഇ.കെ.വൈ.സി. നടപടികള്‍ പൂര്ത്തീകരിക്കആവുന്നതാണ് . ( ഇങ്ങനെ ഓൺലൈൻ ആയി ഇ.കെ.വൈ.സി ചെയ്യുന്നതിന് ഗുണസഭോക്താവിന്റെ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരിക്കേണ്ടത് ആവശ്യമാണ് )
Also Read : മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ആണോ ? എങ്ങനെ അറിയാം
മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കൾക്ക് CSC സെന്ററുകൾ മുഖേനയും ഇ.കെ.വൈ.സി പൂർത്തീകരിക്കാവുന്നതാണ്
Also Read : ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ എങ്ങനെ അറിയാം