പി എം കിസാൻ സമ്മാൻ നിധി പദ്ധതിയുടെ പതിനൊന്നാം ഗഡു ഉടൻ തന്നെ സർക്കാർ റിലീസ് ചെയ്യും. പതിനൊന്നാം ഗഡു ലഭിക്കുന്നതിന് വേണ്ടി പദ്ധതിയുടെ ഭാഗമായിട്ടുള്ള എല്ലാ ഉപയോക്താക്കളും ഉടൻ തന്നെ ഇ കെ വൈ സി പൂർത്തീകരിക്കേണ്ടതാണ്. ഇ.കെ.വൈ.സി പൂർത്തീകരിക്കാത്ത ഉപയോക്താക്കൾക്ക് പി എം കിസാൻ പദ്ധതിയുടെ പതിനൊന്നാം ഗഡു ലഭിക്കുന്നതല്ല.
പി എം കിസാൻ Ekyc എങ്ങനെ ചെയ്യാം എന്ന് നമുക്ക് നോക്കാം
പിഎം കിസാൻ ഉപയോക്താക്കൾക്ക് ഇ കെ വൈ സി രണ്ടു വിധത്തിൽ ചെയ്യാവുന്നതാണ്. ഓ ടി പി നൽകി കൊണ്ടും അല്ലെങ്കിൽ ബയോമെട്രിക് വിവരങ്ങൾ നൽകി കൊണ്ടും
നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ പി എം കിസാൻ ഒഫീഷ്യൽ വെബ്സൈറ്റ് മുഖേന OTP നൽകി കൊണ്ട് Ekyc ഓതെന്റിക്കേഷൻ പൂർത്തീകരിക്കാവുന്നതാണ്.
Also Read: മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ആണോ ? എങ്ങനെ അറിയാം
മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവർക് CSC സെന്ററുകൾ മുഖേന ബയോമെട്രിക് വിവരങ്ങൾ നൽകികൊണ്ട് Ekyc ഓതെന്റിക്കേഷൻ പൂർത്തീകരിക്കാവുന്നതാണ്
എങ്ങനെ പി എം കിസാൻ ഒഫീഷ്യൽ വെബ്സൈറ്റ് വഴി OTP നൽകികൊണ്ട് Ekyc ചെയ്യാം
Step 1: പിഎം കിസാൻ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക https://pmkisan.gov.in/

Step 2: വെബ്സൈറ്റിൽ വലതു വശത്തു ഫാർമേഴ്സ് കോർണർ എന്ന ഭാഗത്തു Ekyc എന്ന ഓപ്ഷന് കാണാം അതിൽ ക്ലിക്ക് ചെയ്യുക.

Step 3: തുടർന്ന് വരുന്ന പേജിൽ ആധാർ നമ്പർ നൽകി Search എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

Step 4: തുടർന്ന് വരുന്ന പേജിൽ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ നൽകി Get Mobile OTP എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

Step 5: OTP നൽകി Submit OTP ബട്ടൺ ക്ലിക്ക് ചെയ്യുക

Step 6: Get Aadhar OTP എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

sTEP 7: ആധാർ OTP നൽകി Submit for Auth എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

ഇപ്പോൾ നിങ്ങളുടെ Ekyc വിജയകരമായി സബ്മിറ്റ് ചെയ്തിരിക്കുന്നു എന്ന മെസ്സേജ് സ്ക്രീനിൽ കാണുന്നതാണ്

Also Read: ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ എങ്ങനെ അറിയാം