മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ആണോ ? എങ്ങനെ അറിയാം

Must Read

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ആണോ എന്ന് എങ്ങനെ അറിയാം ? നിങ്ങളുടെ നിലവിൽ ഉപയോഗത്തിൽ ഉള്ള മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ ഈ Steps Follow ചെയ്യൂ.

ഇന്ത്യയിൽ ഐഡന്റിറ്റിയുടെ തെളിവായി പ്രവർത്തിക്കുന്ന 12 അക്ക യൂണിക്ക് നമ്പറാണ് ആധാർ. ഒരു ബാങ്ക് അക്കൗണ്ട് തുറക്കുമ്പോഴും പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോഴും ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോഴും ഐഡന്റിറ്റി പ്രൂഫ് ആവശ്യമായ മറ്റ് പല സ്ഥലങ്ങളിലും ഉപയോഗിക്കാവുന്ന പ്രധാന രേഖകളിൽ ഒന്നാണിത്. എന്നിരുന്നാലും, നിങ്ങൾക്ക് ഒരു ആധാർ കാർഡ് ഉണ്ടെങ്കിൽ, നിങ്ങളുടെ ആധാർ നമ്പറിനൊപ്പം നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യേണ്ടത് പ്രധാനമാണ്. വെരിഫിക്കേഷൻ ആവശ്യങ്ങൾക്കായി നിങ്ങൾ ഉപയോഗിക്കേണ്ട ഒറ്റത്തവണ പാസ്‌വേഡ് (OTP) സ്വീകരിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

യുഐഡിഎഐ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, “എൻറോൾമെന്റ് ചെയ്യുന്ന സമയത്തോ അല്ലേങ്കിൽ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന സമയത്തോ നിങ്ങളുടെ ഇമെയിൽ വിലാസവും മൊബൈൽ നമ്പറും നിങ്ങൾക്ക് ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ് “

എൻറോൾ ചെയ്യുന്ന സമയത്തു ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പർ ഓർമ്മയില്ലെങ്കിൽ, അതെങ്ങനെ കണ്ടെത്താം എന്ന് നേരത്തെ ഒരു പോസ്റ്റിൽ പറഞ്ഞതാണ് , അങ്ങനെ കണ്ടു പിടിക്കുമ്പോൾ മൊബൈൽ നമ്പറിന്റെ അവസാനത്തെ മൂന്ന് നമ്പർ മാത്രം ആണ് നമുക്ക് കാണാൻ സാധിക്കുക, ഒരുപോലെ അവസാനിക്കുന്ന ഒന്നിൽ കൂടുതൽ നമ്പർ കൈവശം ഉണ്ടെങ്കിൽ ഏതാണ് ലിങ്ക് ചെയ്തിട്ടുള്ള നമ്പർ എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടു വരും. എന്നിരുന്നാലും വിഷമിക്കേണ്ട , കാരണം UIDAI വെബ്‌സൈറ്റിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ നിങ്ങൾക്ക് കണ്ടെത്താനാകും നിങ്ങളുടെ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ.

അതിനായ് നിങ്ങൾ ചെയ്യേണ്ടത് താഴെ കൊടുത്തിരിക്കുന്ന steps ഫോളോ ചെയ്യുക മാത്രമാണ്

നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ആണോ എന്ന് എങ്ങനെ അറിയാം

നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ ഈ സ്റ്റെപ്പുകൾ ഫോളോ ചെയ്യൂ

Step 1: ആദ്യം, ഏതെങ്കിലും ബ്രൗസർ തുറന്ന് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) https://myaadhaar.uidai.gov.in//

Step 2:: ഹോംപേജിൽ, Verify Email/Mobile എന്ന ഓപ്ഷൻ കാണും അതിൽ ക്ലിക്ക് ചെയ്യുക.

Step 3: തുടർന്ന് വരുന്ന പേജിൽ Verify Mobile Number എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തതിനു ശേഷം താഴെ ആധാർ നമ്പർ ടൈപ്പ് ചെയ്തു കൊടുക്കുക.

Step 4: അതിനു താഴെ ലിങ്ക് ആണോ എന്ന് ചെക്ക് ചെയ്യേണ്ടേ മൊബൈൽ നമ്പർ കൊടുക്കുക.

Step 5: അടുത്തതായി ക്യാപ്ച്ച കോഡ് നൽകി, Send OTP ക്ലിക്ക് ചെയ്യുക

ഇപ്പോൾ, നിങ്ങൾ നൽകിയ മൊബൈൽ നമ്പർ യുഐഡിഎഐയുടെ രേഖകളുമായി പൊരുത്തപ്പെടുന്നുവെങ്കിൽ/ലിങ്ക് ആണെങ്കിൽ, “The Mobile number you have entered is already verified with our records.” എന്ന് സ്ക്രീനിൽ ഫ്ലാഷ് ചെയ്യും.

എന്നിരുന്നാലും, നിങ്ങൾ നൽകിയ മൊബൈൽ നമ്പർ UIDAI രേഖകളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ/ലിങ്ക് അല്ലെങ്കിൽ, “The Mobile number you have entered does not match with our records.” എന്ന് കാണിക്കും.

മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ ഓൺലൈനിൽ ചെയ്യാൻ കഴിയില്ലെന്ന് ഓർമ്മിക്കുക. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

രാജ്യത്ത് ഫാസ്ടാഗ് ഒഴിവാക്കുന്നു; ടോള്‍ പിരിവില്‍ അടിമുടി മാറ്റവുമായി കേന്ദ്രം

രാജ്യത്ത് ടോള്‍ പിരിവ് രീതിയില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ദൂരത്തിന് അനുസരിച്ച് ടോള്‍ ഈടാക്കുന്നതാകും പുതിയ സംവിധാനം. നാവിഗേഷന്‍ മാര്‍ഗത്തില്‍ നിരക്ക് നിശ്ചയിക്കും. ടോള്‍ പ്ലാസകള്‍...

More Articles Like This